പൊന്നാനി: പുഴമ്പ്രം അണ്ടിത്തോട് ക്ഷേത്രാങ്കണത്തിലും, കണ്ടേൻകുളങ്ങര ക്ഷേത്രമുറ്റത്തും നബിദിനറാലിക്ക് അണ്ടിത്തോട് അമ്പലക്കമ്മറ്റിയും, പുഴമ്പ്രംഅയ്യപ്പ സേവാസംഘവും നാട്ടുകാരുംചേർന്ന് സ്വീകരണം നൽകി.

പൊന്നാനി പുഴമ്പ്രം മഹല്ല് മദ്രസയുടെ കീഴിൽ നടന്ന നബിദിനറാലിയെ മധുരംനൽകിയും, ശീതളപാനീയങ്ങൾ വിതരണംചെയ്തുമാണ് ക്ഷേത്രകമ്മിറ്റി വരവേറ്റത്. ഉത്സവ് പുഴമ്പ്രത്തിന്റെ നേതൃത്വത്തിൽ നബിദിനറാലിയെ സ്വീകരിച്ചശേഷം ക്ഷേത്രമുറ്റത്ത് മദ്രസ വിദ്യാർഥികളുടെ ദഫ് മുട്ടും നടന്നു. തെയ്യങ്ങാട് ഹിദായത്തുൽ ഇസ്‌ലാം മദ്രസ നടത്തിയ നബിദിന റാലിക്ക് കണ്ടേൻകുളങ്ങര ക്ഷേത്രത്തിലും സ്വീകരണംനൽകി. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് ടി.വി. മോഹനൻ, സി. ഷൺമുഖൻ‌, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. തെയ്യങ്ങാട് ബി.ജെ.പി. 21-ാം വാർഡ് കമ്മറ്റിയും റാലിക്ക് സ്വീകരണം നൽകി. വാർഡ് കൗൺസിലർ ടി. ബാബുരാജ്, ഷൺമുഖൻ തുടങ്ങിയവർ നേതൃത്വം നൽകി.