മഞ്ചേരി: വളാഞ്ചേരിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ നഗരസഭാകൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ പോക്സോ കോടതി തള്ളി.

സി.പി.എം. കൗൺസിലറായ ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യംനല്കിയാൽ തെളിവുനശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കഴിഞ്ഞദിവസം പെൺകുട്ടിയുടെ പിതാവും ജാമ്യം നല്കുന്നതിനെ എതിർത്തിരുന്നു.

പെൺകുട്ടി പരാതി നല്കിയതോടെ ഷംസുദ്ദീൻ ഒളിവിൽപ്പോയിരുന്നു. ഇതുവരെ പോലീസിന് കണ്ടെത്താനായില്ല.