തിരൂര്‍ തുഞ്ചന്‍പറമ്പില്‍ രാമായണ മാസാചരണം


ഫോട്ടോ: പ്രദീപ് പയ്യോളി

തിരൂര്‍: മലയാള ഭാഷാ പിതാവിന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാമായണമാസം വിവിധ പരിപാടികളോടെ ആചരിക്കാന്‍ ഒരുക്കമായി. ഈ മാസം 17 മുതല്‍ ആഗസ്ത് 16 വരെ ദിവസേന രാമായണ പാരായണ നടക്കും. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ രാമായണ പാരായണവും, ഈ മാസം 31-ന് രാവിലെ അഞ്ചു മുതല്‍ സമ്പൂര്‍ണ രാമായണപാരായണവും, ആഗസ്ത് 13-ന് രാവിലെ പത്തിന് മലപ്പുറം ജില്ലയിലെ എട്ടു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി രാമായണ പ്രശ്നോത്തരിയും നടത്തുന്നുണ്ട്.

തുഞ്ചന്‍ പറമ്പിലെ പുസ്തകപ്പുരയില്‍ പ്രത്യേക വിലക്കിഴിവില്‍ രാമായണം പുസ്തകരൂപത്തിലും താളിയോലാ രൂപത്തിലും ലഭ്യമാണ്.ആധ്യാത്മിക പുസ്തകമേളയും നടക്കും.

പത്ത് രാമായണ പ്രഭാഷണങ്ങള്‍, രാമായണ ക്വിസ്, സമ്പൂര്‍ണ്ണ രാമായണം എന്നിവയാണ് പ്രധാന പരിപാടികള്‍ . രാമായണമാസാചരണത്തോടനുബന്ധിച്ച് പ്രഭാഷണങ്ങള്‍ നടക്കും. വിവിധ ദിവസങ്ങളിലായി വൈകീട്ട് അഞ്ചു മുതല്‍ ആറു ആറു വരെയാണ് പ്രഭാഷണം. ബാലകാണ്ഡത്തിന്റെ ശില്‍പ്പഘടന എന്ന വിഷയത്തില്‍ ഡോ. രാജേന്ദ്രന്‍ എടത്തുംകര ഈ മാസം 20ന് ആദ്യ പ്രഭാഷണം നടത്തും.

22 -ന് രാമായണത്തിലെ ഭരതന്‍ എന്ന വിഷയത്തില്‍ ശത്രുഘ്നനും, 25-ന് രാമായണത്തിലെ അദ്വൈതദര്‍ശനം ത്തെ കുറിച്ച്ആലങ്കോട് ലീലാകൃഷ്ണനും, 29ന് രാമായണത്തിലെ അമ്മമാര്‍ എന്ന വിഷയത്തില്‍ കെ. ജയകുമാറും, ആഗസ്ത് ഒന്നിന് രാമായണം എന്ന സംവാദസ്ഥലം എന്ന വിഷയത്തില്‍ കെ.എം. നരേന്ദ്രനും, മൂന്നിന് മലയാളിയുടെ രാമായണസങ്കല്പം എന്ന വിഷയത്തില്‍ ഡോ. അനില്‍ വള്ളത്തോളും, ആറിന് സീതയിലെ അതിജീവിത എന്ന വിഷയത്തില്‍ ഡോ. എം.ഡി. രാധികയും, ഒമ്പതിന് ലക്ഷ്മണോപദേശം എന്ന വിഷയത്തില്‍ ടി.ഡി. രാമകൃഷ്ണനും 12-ന് എഴുത്തച്ഛന്‍: ബിംബരൂപവും കാവ്യരൂപവും ഭക്തിരൂപവും എന്ന വിഷയത്തില്‍ കെ.സി. നാരായണനും 13-ന് ദശരഥന്‍ എന്ന പിതാവ് എന്ന വിഷയത്തില്‍ വി. മധുസൂദനന്‍ നായരും പ്രഭാഷണം നടത്തും.

ആലത്തിയൂര്‍ ഹനുമാന്‍ കാവിലും രാമായണ മാസാചരണം

തിരൂര്‍: ആലത്തിയൂര്‍ ഹനുമാവ് ക്ഷേത്രത്തില്‍ രാമായണമാസം വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ അഞ്ചിന് നട തുറക്കും. അഭിഷേകം, മലര്‍ നിവേദ്യം, ഉപദേവന്‍മാര്‍ക്കുള്ള പൂജ, രാവിലെ പൂജ വഴിപാടുകള്‍, കുഴച്ച അവില്‍ നിവേദ്യം, അലങ്കാരത്തോടെയുള്ള ഉച്ച പൂജ എന്നിവ നടത്തും. ഉച്ചയ്ക്ക് ശേഷം 11.30 ന് നടഅടയ്ക്കും. വൈകുന്നേരം അഞ്ചിന് നട തുറക്കുന്നതോടൊപ്പം സന്ധ്യക്ക് ദീപാരാധന, അത്താഴ പൂജ , തുടങ്ങിയവയുണ്ടാകും. അത്താഴപൂജയ്ക്ക് ശേഷം നട അടയ്ക്കും. ഈ മാസം 17 - ന് ക്ഷേത്രം തന്ത്രി കല്‍പ്പുഴ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 1008 നാളീകേരമുപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ രാമായണ മാസാചരണത്തിന് തുടക്കം കുറിക്കും. രാവിലെ ഏഴു മുതല്‍ എട്ടു വരെ ദിവസേന രാമായണ പാരായണമുണ്ടാകും. ജൂലായ് 31 - ന് രാവിലെ എട്ടു മുതല്‍ ഒമ്പതര വരെ ക്ഷേത്രം മേല്‍ ശാന്തി അരീക്കര ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇല്ലം നിറ നടത്തും. എല്ലാ ദിവസവും പ്രഭാത ഭക്ഷണവും ഔഷധകര്‍ക്കിടക കഞ്ഞി വിതരണവും ഉണ്ടാകും. ആഗസ്ത് 13 - ന് മലപ്പുറം സായി വേദ വാഹിനി പരിഷത്തിന്റെ നേതൃത്വത്തില്‍ കാലത്ത് ആറു മുതല്‍ വൈകീട്ട് ആറു വരെ സമ്പൂര്‍ണ രാമായണ പാരായണവും ഉണ്ടാകും.

Content Highlights: ramayana masacharanam in tirur thunchan parambu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented