കോട്ടയ്ക്കൽ: പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി പി.വി. അൻവർ ആര്യവൈദ്യശാലാ ഫാക്ടറിയും കൈലാസമന്ദിരവും സന്ദർശിച്ചു. ആര്യവൈദ്യശാലാ ട്രസ്റ്റി കെ.ആർ. അജയ്, ഡോ. പി.ആർ. രമേശ്, ശൈലജ മാധവൻകുട്ടി, ഡോ. കെ.എം. മധു, സരസ്വതി എസ്. വാരിയർ, ലക്ഷ്മി ആർ. വാരിയർ എന്നിവർചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു. ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. പി.എം. വാരിയരുമായി അൻവർ സംസാരിച്ചു. എൽ.ഡി.എഫ്. നേതാക്കളായ വി. പി. സക്കറിയ, കെ. പി. ശങ്കരൻ, കബീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പി.വി. അൻവർ വോട്ടുചോദിച്ച് ആര്യവൈദ്യശാലയിൽ
പൊന്നാനി മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ വോട്ടഭ്യര്‍ഥിച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ എത്തിയപ്പോള്‍. ചീഫ് ഫിസിഷ്യന്‍ പി.എം. വാരിയര്‍ സമീപം