എടപ്പാൾ: നാടക അരങ്ങിന്റെ പത്താമത് അഖിലകേരള പ്രൊഫഷണൽ നാടകമത്സരം വളളത്തോൾ കോളേജിലെ ഇടശ്ശേരി തിയറ്ററിൽ സിനിമാ പിന്നണിഗായകൻ എടപ്പാൾ വിശ്വൻ ഉദ്ഘാടനംചെയ്തു.

അരങ്ങ് പ്രസിഡന്റ് പ്രഭാകരൻ നടുവട്ടം അധ്യക്ഷനായി. നാടകപ്രവർത്തകനായിരുന്ന ടിയാർസിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം പയ്യന്നൂർ മുരളിക്ക് സമർപ്പിച്ചു.  ശിവജി ഗുരുവായൂർ, പത്മാക്ഷി, സുധീർബാബു, പി.വി. സദാനന്ദൻ, ദാസ് കുറ്റിപ്പാല, എം. ഭാസ്കരൻ, അജിത് മയനാട്, രജനി മുരളി എന്നിവർ പ്രസംഗിച്ചു.

മത്സരത്തിൽ വടകര കാഴ്ചയുടെ ഓലപ്പുര നാടകമാണ് ആദ്യദിനത്തിൽ അരങ്ങേറിയത്.