പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ സംയുക്ത തോട്ടം തൊഴിലാളി കൺവെൻഷൻ നടന്നു. കൂലിവർധന ആവശ്യപ്പെട്ട് അമരമ്പലം പഞ്ചായത്തിൽ 45 ദിവസമായി തോട്ടം തൊഴിലാളികൾ സമരത്തിലായിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിനും ചർച്ചചെയ്യുന്നതിനുമാണ് കൺവെൻഷൻ നടത്തിയത്.
വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ വി.കെ. അനന്തകൃഷ്ണൻ, എൻ.എ. കരീം, പൊട്ടിയിൽ ചെറിയാപ്പു, കെ.സി. വേലായുധൻ, ഹരിദാസൻ എന്നിവരും തൊഴിലാളി യൂണിയൻ നേതാക്കളായ കെ. വാസുദേവൻ, കെ.ടി. അലവി, പി.ടി. അബ്ദുള്ള, എൻ. രവീന്ദ്രൻ, പി.വി. രാമചന്ദ്രൻ എന്നിവരും പ്രസംഗിച്ചു.