പൊന്നാനി: പൊന്നാനി സ്വദേശി മായന്ത്രിയകത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് ബാദുഷയ്ക്ക് വധുവായി എത്തിയത് മൗറീഷ്യസ് സ്വദേശിനി തസ്നീം ബീബിഹാഫിസ റോജോ.

മൗറീഷ്യസിലെ ടെലികോം കമ്പനിയിൽ ജോലിചെയ്യുന്ന മുഹമ്മദ് ബാദുഷ തന്റെ സഹപ്രവർത്തകകൂടിയായ മൗറീഷ്യൻ യുവതിയുമായുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്.

പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽനടന്ന വിവാഹത്തിന് വധുവിന്റെ പിതാവ് ഇഖ്ബാൽ റോജോയും മാതാവ് ഷംനാസ് റോജോയും ഉൾപ്പെടെയുള്ളവർ പൊന്നാനിയിലെത്തി.