പൊന്നാനി : സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പൊന്നാനി റെയ്ഞ്ചിലെ മദ്രസ അധ്യാപകർക്ക് വലിയ പെരുന്നാളിന്റെ 1000 രൂപയുടെ കിറ്റ് വിതരണംചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം. മുഹമ്മദ്‌ ഖാസിം കോയ ഇബ്രാഹിം മഅദനിക്ക് കിറ്റ് കൈമാറി ഉദ്ഘടനം നിർവഹിച്ചു. എസ്.എം.എ. ജില്ലാ പ്രതിനിധികളായ. സി.എം. ഹനീഫ് മുസ്‌ലിയാർ, ഹാജി. പി. ശാഹുൽ ഹമീദ് മുസ്‌ലിയാർ, മുഹമ്മദ്‌ അലി സഖാഫി, ഇസ്മായിൽ അൻവരി, ഉസ്മാൻ സഖാഫി കാമിൽ, ഹംസ സഖാഫി, ഹമീദ് സുഹ്‌രി, കെ. ഫസൽ റഹ്‌മാൻ മുസ്‌ലിയാർ, റഫീഖ് സഅദി എന്നിവർ പ്രസംഗിച്ചു.

ചങ്ങരംകുളം: മുസ്‌ലിംലീഗ് ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പ്രവാസി കെയർ പദ്ധതിയുടെ ഭാഗമായി പെരുന്നാൾകിറ്റ് വിതരണം നടത്തി കോക്കൂർ മേഖലയിൽ നടന്ന വിതരണം പി.പി. യൂസഫലി ഉദ്ഘാടനംചെയ്തു. ഇ.വി. ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. ബഷീർ കക്കിടിക്കൽ. വി.വി. സലീം. അസ്ഹർ പെരുമൂക്ക്. അഷറഫ് വളയംകുളം. റാഷിദ് കോക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.