പൊന്നാനി : നഗരസഭയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി കൊല്ലൻപടിയിലെ എവറസ്റ്റ് ഓഡിറ്റോറിയത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

നഗരസഭ അധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. റീനാപ്രകാശൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ.കെ. ജബ്ബാർ, തഹസിൽദാർ വിജയൻ, എസ്.എ. വിനോദ് കുമാർ, ഡോ. ഷാജ്കുമാർ, ജെ. സുരേഷ് കുമാർ, പി. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

തവനൂരിൽ ചികിത്സാകേന്ദ്രത്തിനു നടപടി

തവനൂർ : പഞ്ചായത്തിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് തവനൂരിൽ നടപടികൾ തുടങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുൽനാസർ ചെയർമാനായും മെഡിക്കൽ ഓഫീസർ ഡോ.അലി അഫ്‌സൽ കൺവീനറായും വെറ്ററിനറി സർജൻ ഡോ.അനിൽകുമാർ നോഡൽ ഓഫീസറായും പഞ്ചായത്ത്തല മാനേജ്‌മെൻറ് കമ്മിറ്റി രൂപവത്കരിച്ചു.

തവനൂർ കേളപ്പജി കാർഷിക കോളേജിലെ ഹോസ്റ്റലുകളാണ് ചികിത്സാകേന്ദ്രത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ 300 കിടക്കകളോടുകൂടിയ സൗകര്യത്തോടെയാണ് കേന്ദ്രം തുടങ്ങുക. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധികൃതർ കേന്ദ്രം തുടങ്ങാൻപോകുന്ന കെട്ടിടം സന്ദർശിച്ചു.