പൊന്നാനി : കടലോരത്തെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തെക്കേ കടവ് ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 500 കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം. മുഹമ്മദ് കാസിം കോയ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബൂബക്കർ ഹൈദ്രോസി അധ്യക്ഷത വഹിച്ചു.