പൊന്നാനി : കോവിഡ് സ്ഥിരീകരിച്ച പൊന്നാനി പോലീസ് സ്റ്റേഷനിലെയും കോസ്റ്റൽ പോലീസ് സ്റ്റേഷനിലെയും നാല് പോലീസുകാർ രോഗമുക്തി നേടി. ഇവർക്കൊപ്പം രോഗബാധ സ്ഥിരീകരിച്ച പൊന്നാനി സ്റ്റേഷനിലെ തൂപ്പുജോലിക്കാരനും കോസ്റ്റൽവാർഡനും രോഗമുക്തരായി വീട്ടിലേക്കു മടങ്ങി.

ജൂലായ് ഏഴ്, എട്ട് തീയതികളിൽ പൊന്നാനി എ.വി. ഹൈസ്കൂളിൽനടന്ന സർവൈലൻസ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

തുടർന്ന് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗമുക്തി നേടി തിരിച്ചെത്തിയ ഇവർ 28 ദിവസത്തെ ഹോംക്വാറന്റീനിൽ പ്രവേശിച്ചു.