പൊന്നാനി : പൊന്നാനി താലൂക്കിലെ കോവിഡ് തീവ്രമേഖലയിൽ സർക്കാർപ്രഖ്യാപിച്ച സൗജന്യ അരിവിതരണം പുരോഗമിക്കുന്നു. വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലെ തീരദേശമേഖലകളിലുമാണ് അരിവിതരണം.

അഞ്ചുകിലോ അരിയാണ് കാർഡുടമകൾക്ക് വിതരണംചെയ്യുന്നത്. കോവിഡ് ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് താലൂക്കിൽ അരിവിതരണം നടക്കുന്നത്. ഈ മാസത്തെ റേഷൻവിതരണത്തോടൊപ്പം സൗജന്യ അരി വാങ്ങാനുള്ള സൗകര്യവുമുണ്ട്.