പൊന്നാനി : തീരപ്രദേശങ്ങളിൽ വറുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി. നിർവാഹകസമിതി അംഗം വി. സെയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, സ്പീക്കർ ശ്രീരാമകൃഷ്ണൻ, ജില്ലാ കളക്ടർ എന്നിവർക്കയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. കടലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ പുനരുദ്ധരിക്കാൻ യോഗം വിളിച്ചുകൂട്ടുണമെന്നും തങ്ങൾ സന്ദേശത്തിൽ അവശ്യപ്പെട്ടു.