പൊന്നാനി : കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാകേന്ദ്രങ്ങളായി പൊന്നാനി താലൂക്കിൽ 21 ഇടങ്ങൾ ഒരുങ്ങുന്നു. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ കോേളജ് ഹോസ്റ്റലുകൾ, ഓഡിറ്റോറിയങ്ങൾ, കൺവെൻഷൻ സെന്ററുകൾ, ആശുപത്രി എന്നിവയാണ് ചികിത്സാകേന്ദ്രമാക്കി മാറ്റുന്നത്.

പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പാലപ്പെട്ടി സി.കെ. കൺവെൻഷൻ സെന്ററിലും എടപ്പാളിൽ ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലും കദീജ കാസ്റ്റിൽ കൺവെൻഷൻ സെന്ററിലുമാണ് കേന്ദ്രം സജ്ജമാക്കുന്നത്.

വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് മാട്ടേരി കൺവെൻഷൻ സെൻററിലും വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് നടുവട്ടം വിവ ഓഡിറ്റോറിയം, മാണൂർ മോഡേൺ ഓഡിറ്റോറിയം, മലബാർ ഡെന്റൽ കോേളജ് എന്നിവിടങ്ങളിലുമാണ് കേന്ദ്രം ഒരുക്കുന്നത്. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിലും കോളേജ് ഹോസ്റ്റലിലും ഐഡിയൽ സ്കൂളിലുമാണ് തവനൂർ പഞ്ചായത്ത് കേന്ദ്രം തയ്യാറാക്കുന്നത്.

ആലങ്കോട് പഞ്ചായത്ത് കക്കടിപ്പുറം സംസ്കൃതി സ്കൂൾ, പാവിട്ടപ്പുറം അസ്ബാഹ് അറബിക് കോളേജ്, കോളേജ് ഹോസ്റ്റൽ, അസ്ബാഹ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ് എന്നിവിടങ്ങളിലാണ് കേന്ദ്രം ഒരുക്കുന്നത്.

നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് ഗാലക്സി കൺവെൻഷൻ സെന്ററിലും രാജകീയ മംഗല്യഭവൻ ഓഡിറ്റോറിയത്തിലും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ദാറുൽ ഖുറാൻ ഇസ്‌ലാമിക് സെന്ററിലുമാണ് ട്രീറ്റ്‌മെന്റ് സെന്റർ ഒരുക്കുന്നത്. പൊന്നാനി നഗരസഭ എവറസ്റ്റ് ഓഡിറ്റോറിയം, എം.ഇ.എസ്. കോേളജ് ഓഡിറ്റോറിയം, എം.ഇ.എസ്. കോേളജ്, എം.ഇ.എസ്. ഓഡിറ്റോറിയം എന്നിവിടങ്ങളിലുമാണ് കേന്ദ്രം ഒരുക്കുന്നത്.