പൊന്നാനി : ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ച പൊന്നാനിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തി വിൽപ്പന നടത്തുന്നു. പൊന്നാനി ഹാർബറിൽ മത്സ്യ വിൽപ്പന നടത്തുന്നതിനിടെ പോലീസ് പിടികൂടി. പുലർച്ചെ എത്തിയ ഫൈബർ ബോട്ടിലെ മത്സ്യം പകുതിഭാഗവും വിറ്റുകഴിഞ്ഞതിനിടെ നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് എത്തിയത്. രണ്ട് കുട്ട മീൻ പോലീസ് കസ്റ്റ‍‍ഡിയിലെടുത്തു. ഇതേ ഫൈബർവള്ളം പടിഞ്ഞാറെക്കരയിലും മീൻ വിറ്റഴിച്ചതായി പറയുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ മത്സ്യം വിറ്റഴിച്ചൂവെന്നാണ് മറ്റു മത്സ്യത്തൊഴിലാളികൾ പറയുന്നത്.