പൊന്നാനി : ട്രിപ്പിൾ ലോക്‌ഡൗൺ നടപ്പാക്കാൻ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഭക്ഷണവുമായി ലയൺസ് ക്ലബ്ബ്.

ട്രോമാകെയർ പ്രവർത്തകർ, മലപ്പുറം സ്പെഷ്യൽ പോലീസ് എന്നിവരടക്കം നൂറുകണക്കിന് പേരാണ് പൊന്നാനി താലൂക്കിൽ ദിവസങ്ങളായി ജോലിചെയ്യുന്നത്.

ഹോട്ടലുകൾ പ്രവർത്തിക്കാത്തതിനാൽ ഇവർക്ക് ഭക്ഷണംകിട്ടാൻ പ്രയാസമായിരുന്നു.

ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ് വിജി കാക്കശ്ശേരി, സർക്കിൾ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിലിന് ഭക്ഷണക്കിറ്റുകൾ കൈമാറി. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എം.വി. വാസുണ്ണി, ലയൺസ് ക്ലബ്ബ്‌്‌ സോൺ ചെയർമാൻ എവറസ്റ്റ് ലത്തീഫ്, ഡിസ്ട്രിക്ട് ചെയർമാൻ മുഹമ്മദ് പൊന്നാനി, സെക്രട്ടറി ടി.എ. സുരേഷ്, ട്രഷറർ രാജൻ കുട്ടീസ്, സുരേന്ദ്രൻ ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.