പൊന്നാനി : ബിയ്യം കായലിൽ അനധികൃധമായി മണൽ കടത്തുകയായിരുന്ന മണൽത്തോണി ഡ്രോൺ ക്യാമറ വഴി നിരീക്ഷിച്ച്‌ പോലീസ് പിടികൂടി. രഹസ്യമായ മത്സ്യവിൽപ്പനയും മാംസവിൽപ്പനയും പോലീസ് കണ്ടെത്തി. പുഴയോരം കേന്ദ്രീകരിച്ചുള്ള ഡ്രോൺ ക്യാമറ നിരീക്ഷണത്തിലാണ് മണൽത്തോണി ബിയ്യം കായലിൽവെച്ച് കുറ്റിപ്പുറം സി.ഐ ശശിധരൻ മേലെയിലിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. പൊന്നാനി മീൻതെരുവ് പ്രദേശത്ത് രഹസ്യമായി വിൽപ്പന നടത്തുകയായിരുന്ന 50 കിലോ മത്സ്യവും 100 കിലോ മാംസവും പിടിച്ചെടുത്തു. ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ളതിനാൽ പൊന്നാനി നഗരസഭയിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ചിട്ടുണ്ട്. മത്സ്യവിൽപ്പന നടത്തിയതിനു മൂന്നാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.