പൊന്നാനി : പൊന്നാനി നഗരസഭയിലെ ഏഴാംവാർഡിൽ ആൻറിജൻ പരിശോധനയിൽ 79 പേരിൽ 10 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് വാർഡിലെ ജാഗ്രതാസമിതിയുടെ പിടിപ്പുകേടാണെന്നും അവരുടെ പ്രവർത്തനത്തെപ്പറ്റി ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം നടത്തണമെന്നും ഈഴുവത്തിരുത്തി കുറ്റിക്കാട് മേഖല കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. രോഗബാധിതരായ കേബിൾ ടി.വി. ജോലിക്കാർ വാർഡിലെ നിരവധി വീടുകളിൽ എത്തിയതും എടപ്പാൾ ആശുപത്രിയിൽ പോയവരെയും ജാഗ്രതാസമിതി കണ്ടെത്തുവാനും നിർദേശങ്ങൾ നൽകുവാനും തയ്യാറായില്ല.

ആൻറിജൻ പരിശോധനാകിറ്റുകൾ എത്തിച്ച് കൂടുതൽപേർക്ക്‌ പരിശോധന നടത്തുവാൻ ആരോഗ്യവകുപ്പ് തയ്യാറാവണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ എ പവിത്രകുമാറും ആവശ്യപ്പെട്ടു .