പൊന്നാനി : പൊന്നാനി നഗരസഭയിലെ 39, 38, 31, 32 വാർഡുകളിൽ കോവിഡുമായി ബന്ധപ്പെട്ട്‌ തിങ്കളാഴ്ച നടന്ന ആന്റിജൻ പരിശോധനയിൽ 19 പേർക്ക് പോസിറ്റീവ്. 311 പേരെയാണ് നാലു വാർഡുകളിലായി പരിശോധിച്ചത്. ഇതിൽ 292 പേരുടെ ഫലം നെഗറ്റീവായിരുന്നു. വാർഡ് 39-ൽ 12 പേർക്കും 38-ൽ 3 പേർക്കും 31-ൽ ഒരാൾക്കും 32-ൽ മൂന്നുപേർക്കുമാണ് പോസിറ്റീവായത്. ഇവരുടെ സാമ്പിളുകൾ വിശദപരിശോധനയ്ക്ക് വിധേയമാക്കും.