പൊന്നാനി : പൊന്നാനി മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ആൻ്റിജൻ ടെസ്റ്റ് നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് ഓൺലൈൻ മീറ്റിങ്ങിലൂടെ ആവശ്യപ്പെട്ടു. എൻ.പി. നെബീൽ ആധ്യക്ഷതവഹിച്ചു. അബു കാളമ്മൽ, സന്തോഷ് കടവനാട്, സി. ജാഫർ, പി.ടി. നാസർ, ഫസലുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.