പൊന്നാനി : നഗരസഭയിലെ മുഴുവൻ വാർഡുകളിലും ആന്റിജൻ പരിശോധന നടത്തണമെന്ന് മുസ്‌ലിംലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിനും നഗരസഭ തയ്യാറാവണമെന്നും വാർത്താകുറിപ്പിൽ ഭാരവാഹികളായ എം. മൊയ്‌തീൻബാവ, യു. മുനീബ്, എം. ഉസ്‌മാൻ എന്നിവർ ആവശ്യപ്പെട്ടു.