പൊന്നാനി : പൊന്നാനിയിലെ കോവിഡ് സാമ്പിൾ സർവേ അശാസ്ത്രീയമാണെന്ന് ബി.ജെ.പി. മുനിസിപ്പൽ ഏരിയാ കമ്മിറ്റികളുടെ യോഗം ആരോപിച്ചു. ഇപ്പോൾ 20 ഡി വിഷൻ പ്രദേശത്ത് മാത്രമേ ടെസ്റ്റ് നടത്തുന്നുള്ളു 51 ഡിവിഷനുകളിലും ടെസ്റ്റ് നടത്തി ഭീതിയകറ്റണം യോഗം ആവശ്യപ്പെട്ടു.

ഇ.ജി. ഗണേശൻ അദ്ധ്യക്ഷതവഹിച്ചു. കെ.കെ. സുരേന്ദ്രൻ, കെ.യു. ചന്ദ്രൻ, ചക്കുത്ത് രവീന്ദ്രൻ, സി.എച്ച്. വിജയതിലകൻ, സുബാഷ് കോട്ടത്തറ, തുളസിദാസ്, ഗിരീഷ് കുമാർ, ബാബുരാജൻ, സുജൻ കൊല്ലൻപടി എന്നിവർ പ്രസംഗിച്ചു.