പൊന്നാനി : പൊന്നാനിയിൽ കോവിഡ് രോഗം ഭയാനകമാംവിധം വർധിച്ചുവരുന്ന സമയത്ത് കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രം ആരംഭിക്കണമെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആന്റിജൻ ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കണം, ഇപ്പോൾ നടക്കുന്നത് നാമമാത്രമാണ്. കൂടുതൽ ആരോഗ്യപ്രവർത്തകരെ അടിയന്തിരമായി നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.