പൊന്നാനി: നഗരസഭ രോഗീപരിചരണത്തിനായി നടപ്പാക്കുന്ന ‘പാതിരാവിലും പരിരക്ഷ’ പദ്ധതി സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പൊന്നാനിയിലെ കിടപ്പുരോഗികൾക്കും രാത്രികാല ശുശ്രൂഷ ആവശ്യമായവർക്കുമായുള്ള രാത്രികാല ഹോംകെയർ പദ്ധതിയാണിത്. നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു.