പൊന്നാനി: ദേശീയ റോഡ് സുരക്ഷാവാരത്തിന്റെ ഭാഗമായി പൊന്നാനി മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായി പൊന്നാനി നഗരസഭ പരിസരത്ത് റൈഹാൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിവിധ വാഹനങ്ങളിലെ 150 - ഓളം ഡ്രൈവർമാരെ പരിശോധനയ്ക്ക് വിധേയരാക്കി. വൈകല്യം കണ്ടെത്തിയവരെ വിദഗ്ധപരിശോധനയ്ക്ക് ശുപാർശചെയ്തു.
പൊന്നാനി എസ്.ഐ. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനംചെയ്തു. മുൻ എം.പി. സി. ഹരിദാസ് റോഡ് സേഫ്റ്റി പോസ്റ്റർ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ സ്കൂളുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് പോസ്റ്റർപ്രദർശനം നടന്നു. ബോധവത്കരണക്ലാസുകൾ ഉൾപ്പെടെ വിവിധ പരിപാടികൾ തുടരുമെന്ന് പൊന്നാനി ജോ. ആർ.ടി.ഒ. എം.പി. അബ്ദുൽ സുബൈർ പറഞ്ഞു.