പൊന്നാനി: പൊന്നാനിയുടെ സാധ്യതയ്ക്കനുസരിച്ചുള്ള വികസനം ഇനിയും സാധ്യമായിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കേരള പ്രവാസി സംഘം പൊന്നാനി ഏരിയാകമ്മിറ്റിയും സഹൃദയസംഘം പൊന്നാനിയും സംയുക്തമായി സംഘടിപ്പിച്ച നാട്ടുചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശം ഉൾക്കൊള്ളുന്ന പൊന്നാനി മത്സ്യബന്ധനരംഗത്തെ പുതിയ സാധ്യതകൾ തേടണം. ടൂറിസം മേഖലയിലെ സാധ്യതകളിൽ സ്വകാര്യ പങ്കാളിത്തം ഉപയോഗപ്പെടുത്തണമെന്നും പഠനം നടത്തണമെന്നും ഇക്കാര്യത്തിൽ കേരള പ്രവാസി സംഘം മുൻെെകയെടുക്കണമെന്നും സ്പീക്കർ പറഞ്ഞു.
പൊന്നാനിയുടെ വികസനം, ചരിത്രം, പ്രശ്നം, പരിഹാരം എന്ന വിഷയത്തിലാണ് തുടർ നാട്ടുചർച്ചകൾ നടക്കുക. കെ.എ. ഉമ്മർകുട്ടി അധ്യക്ഷതവഹിച്ചു. സി.പി. മുഹമ്മദ് കുഞ്ഞി, സി. ഹരിദാസ്, ഒ.ഒ. ഷംസു, ടി.എം. സിദ്ദീഖ്, അജിത് കൊളാടി, ശംസു, രവീന്ദ്രൻ ചക്കൂത്ത്, അഡ്വ. പി കെ. ഖലീമുദ്ദീൻ, അഡ്വ. എം.കെ. സുരേഷ്ബാബു, അബ്ദുസലാം എന്നിവർ സംസാരിച്ചു.