തിരൂരങ്ങാടി: ദേശീയപാതയിലെ കക്കാട്ട് കെ.എസ്.ആർ.ടി.സി. ബസിടിച്ച് സ്ത്രീക്കും മകൾക്കും പരിക്കേറ്റു. ചെറുമുക്കിലെ മുഹമ്മദ് റാഫിയുടെ ഭാര്യ നുസ്‌റത്ത് (26), മകൾ ഫാത്തിമ തൈ്വബ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം കക്കാട് ജങ്ഷനിലായിരുന്നു അപകടം.

പരിക്കേറ്റവരെ അതുവഴിവന്ന പി.സി. ജോർജ്. എം.എൽ.എയുടെ വാഹനത്തിലാണ് തിരൂരങ്ങാടി ആശുപത്രിയിലെത്തിച്ചത്. പെരുവള്ളൂരിലെ സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതിനിടെ അപകടം ശ്രദ്ധയിൽപ്പെട്ട എം.എൽ.എയും മകൻ ഷോൺ ജോർജും വാഹനം നിർത്തി പരിക്കേറ്റവരെ തങ്ങളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: pc george mla given emergency help for accident victims