പട്ടിക്കാട് : കൂട്ടിലുണ്ടായിരുന്ന രണ്ട് കോഴികളെ അകത്താക്കിയ മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. വെട്ടത്തൂർ മേൽക്കുളങ്ങര മഠത്തൊടി ശിഹാബ് മുസ്‌ലിയാരുടെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് വീട്ടുകാർ പമ്പിനെ കണ്ടത്.