പട്ടിക്കാട് : വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാകേന്ദ്രത്തിൽ നൂറിലേറെപ്പേർക്ക് സൗകര്യമൊരുക്കും.

കാപ്പ്, വെട്ടത്തൂർ ഹൈസ്കൂളുകളിലാണ് സെന്റർ ഒരുക്കുക. ആദ്യഘട്ട പ്രവർത്തനത്തിെന്റ ഭാഗമായി വെട്ടത്തൂർ ഹൈസ്കൂളിൽ ശുചീകരണപ്രവൃത്തികൾ ആരംഭിച്ചു.

ആവശ്യമായി വന്നാൽ മറ്റ് സ്കൂളുകളിലും ഓഡിറ്റോറിയങ്ങളിലും സെന്റർ തുടങ്ങും.

പ്രവർത്തനങ്ങൾക്കായി ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്ന സമിതി രൂപവത്കരിച്ചു.