പട്ടിക്കാട് : കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെ.എസ്.ടി.എം) സംസ്ഥാനത്ത് നടപ്പാക്കുന്ന ഹൃദയാക്ഷരം പദ്ധതിയുടെ ഭാഗമായി കാപ്പ് ഹൈസ്‌കൂളിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വെൽഫെയർ പാർട്ടി വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. അതീഖ് പ്രഥമാധ്യാപകൻ പി. വേണുഗോപാലന് കിറ്റുകൾ കൈമാറി ഉദ്ഘാടനംചെയ്തു.

ഉപജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് പി.വി. ശംസുദ്ദീൻ ,കെ.പി. സലീം, എ. ജുനൈദ്, സക്കീർ, ജൗഹറ എന്നിവർ പ്രസംഗിച്ചു.