പരപ്പനങ്ങാടി: ഫിഷിങ് ഹാർബർ കരാറെടുത്ത എറണാകുളത്തെ ചെറിയാൻ വർക്കി കമ്പനി സർക്കാരുമായി കരാറിൽ ഒപ്പിട്ടു. മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ, തിരൂരങ്ങാടി എം.എൽ.എ. പി.കെ. അബ്ദുറബ്ബ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്താണ് കരാർ ഒപ്പുവെച്ചത്. സർക്കാരിന് വേണ്ടി തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷെയ്ഖ് പരീത് ഒപ്പ് വെച്ചു.
112.3 കോടിയാണ് കിഫ്ബിയിൽനിന്ന് തുറമുഖത്തിനായി ഫണ്ട് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 20-ന് അങ്ങാടി കടപ്പുറം ഭാഗത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് മീൻപിടിത്ത തുറമുഖത്തിന് തറക്കല്ലിട്ടത്.