പരപ്പനങ്ങാടി : കോവിഡ് കാലത്തെ രക്തദൗർലഭ്യതയെ അതിജീവിക്കാൻ ‘റെഡ് ഈസ് ബ്ലഡ് കേരള’(ആർ.ഐ.ബി.കെ.) യുടെ ബ്ലഡിങ് എക്സ്‌പ്രസ്. പരപ്പനങ്ങാടിയിൽനിന്ന്‌ പെരിന്തൽമണ്ണ സർക്കാർ ആശുപത്രി രക്ത ബാങ്കിലേക്കാണ് രക്തദാതാക്കളെയുമായി ആദ്യ യാത്ര നടത്തിയത്. പരപ്പനങ്ങാടിയിൽനിന്ന്‌ പുറപ്പെട്ട വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്‌കുമാർ ചെറുവത്ത് നിർവഹിച്ചു.

നഗരസഭാ കൗൺസിലർ നൗഫൽ ഇല്യൻ, പ്രീത തരോൽ, ഫൗസിയ മുജീബ്, കൈലാസ് പരപ്പനങ്ങാടി, ഇബ്രാഹിം കോട്ടയ്ക്കൽ, സുനിൽകുമാർ ഇരുമ്പഴി എന്നിവർ നേതൃത്വം നൽകി. നാൽപ്പതോളം പേരാണ് രക്തദാനം നടത്തിയത്.