പരപ്പനങ്ങാടി : വിൽപ്പനയ്ക്കായി സൂക്ഷിച്ച 61 കുപ്പി വിദേശമദ്യവും ബൈക്കും പരപ്പനങ്ങാടി എക്സൈസ് പിടികൂടി. റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിലാണ് വേങ്ങര പുത്തൻപറമ്പിൽനിന്ന് മദ്യം പിടികൂടിയത്.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കക്കയംകാട്ടിൽ മുഹമ്മദ് റാഫിയുടെ ക്വാർട്ടേഴ്‌സിന് സമീപം ബൈക്കിൽനിന്ന് 61 കുപ്പി മദ്യം പിടിച്ചെടുത്തത്.

പ്രതി മുൻപും അബ്കാരി കേസിൽ പ്രതിയാണ്. ഗ്യാസ് സിലിൻഡർ തുറന്ന് അതിനുള്ളിൽ ഒളിപ്പിച്ചനിലയിലും മദ്യം ലഭിച്ചു. പ്രതി സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ്ചെയ്തിട്ടില്ല. പ്രവീന്റീവ് ഓഫീസർ ജി. പ്രദീപ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, സുഭാഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിഷ, ഡ്രൈവർ വിനോദ്‌കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.