പരപ്പനങ്ങാടി : മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വത്തിനുള്ള അപേക്ഷത്തീയതി നീട്ടണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ ആവശ്യപ്പെട്ടു. ജൂലായ് 31-ന് അപേക്ഷാ തീയതി അവസാനിക്കും. ജൂലായിലാണ് ക്ഷേമനിധി ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ അംഗത്വത്തിനുള്ള അപേക്ഷഫോം വിതരണം ആരംഭിച്ചത്. കോവിഡ് കാരണം ഓഫീസുകൾ പലപ്പോഴും പ്രവർത്തനരഹിതമായിരുന്നു. അതിനാൽത്തന്നെ പലർക്കും അപേക്ഷിക്കാൻ സാധിച്ചില്ല. അപേക്ഷാ തീയതിയും തിരിച്ചുവാങ്ങുന്ന ദിവസവും നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.