പുറത്തൂർ: പടിഞ്ഞാറേക്കര അഴിമുഖം പാരാഗ്ലൈഡിങ് പരിശീലനത്തിന് അനുയോജ്യമെന്ന് വിലയിരുത്തൽ.പാലക്കാട് സതേൺ എയറോ സ്പോർട്സ് ക്ലബ്ബംഗങ്ങൾ ഞായറാഴ്ചയാണ് താനൂർ മുതൽ അഴിമുഖംവരെ പരിശീലനം നടത്തിയത്.
ആറുപേരാണ് പരിശീലനത്തിൽ ആദ്യദിവസം പങ്കെടുത്തത്. ജില്ലാ കളക്ടറുടെ അനുമതി ലഭിക്കുകയാണെങ്കിൽ അഴിമുഖം പാരാഗ്ലൈഡിങ് പരിശീലനത്തിന്റെ സ്ഥിരം വേദിയാകും. അഴിമുഖത്തെ വിശാലമായ മണൽത്തിട്ടയും അടിസ്ഥാന സൗകര്യങ്ങളും പരിശീലനത്തിന് വലിയ സാധ്യതയുണ്ടാക്കുന്നുണ്ടെന്ന് ക്ലബ്ബ് പ്രവർത്തകർ വിലയിരുത്തി.
പാരച്യൂട്ട് ഇറങ്ങുന്നത് കാണാൻ ഒട്ടേറെപ്പേർ അഴിമുഖത്തെത്തി. മുമ്പ് ദേശീയ തലത്തിലുള്ള പട്ടം പറത്തലിനും അഴിമുഖം വേദിയായിരുന്നു. സലാം താണിക്കാട്, വി.കെ. ഖമറുദ്ദീൻ, ടൂറിസം ബീച്ച് ജീവനക്കാർ എന്നിവർചേർന്ന് പരിശീലനം നേടുന്നവരെ സ്വീകരിച്ചു.