പാണ്ടിക്കാട്: മുറ്റത്തെ തേൻമാവ് പദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച നാനൂറ് പേർക്ക് മാവിൻതൈകൾ വിതരണംചെയ്തു. അറുപതിനായിരം രൂപ വകയിരുത്തിയാണ് തൈകൾ നൽകിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അജിത ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വി.പി. ബുഷ്റ അധ്യക്ഷതവഹിച്ചു. സരിത തൃപ്പാക്കട, കുരിക്കൾ ജംഷീന, ടി.കെ. സമീർബാബു, പി. ഗോപാലകൃഷ്ണൻ, കെ. ദിവ്യ, പി. രേഷ്മ എന്നിവർ പങ്കെടുത്തു