കൊണ്ടോട്ടി: ഭരണഘടനാ സംരക്ഷണപോരാട്ടങ്ങൾ മതനിരപേക്ഷമാകണമെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ്‌റിയാസ് അഭിപ്രായപ്പെട്ടു. എൻ.ജി.ഒ. യൂണിയൻ ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരികൾ ഭരണഘടനയെ വെട്ടിനുറുക്കുകയാണ്. സർക്കാർ സ്പോൺസർ ചെയ്യുന്ന വംശഹത്യയാണ് ഡൽഹിയിൽ നടന്നത്. അവിടെ വീടുകൾ അഗ്നിക്കിരയാക്കുമ്പോൾ കേരളം വീടില്ലാത്തവർക്ക് പാർപ്പിടമൊരുക്കുന്നു. ഭരണഘടനാ സംരക്ഷണപോരാട്ടങ്ങളിൽ രാജ്യത്തിന്റെ പ്രതീക്ഷയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് വി.കെ. രാജേഷ് അധ്യക്ഷതവഹിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ആർ.കെ. ബിനു, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് ജില്ലാസെക്രട്ടറി പി. ഹൃഷികേശ്കുമാർ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുറഹിം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ, എ.കെ. കൃഷ്ണപ്രദീപ്, കെ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

Content Highlights: pa mohammed riyas inaugurated ngo union malappuram conference