മഞ്ചേരി: നിപ പനിയെ നേരിടാൻ മഞ്ചേരി മെഡിക്കൽകോളേജിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി. നഴ്‌സുമാർക്കും മറ്റുജീവനക്കാർക്കും പരിശീലനം നൽകി.

പനി ബാധിതരെ പ്രവേശിപ്പിക്കാൻ പ്രത്യേകവാർഡ് സജ്ജമാക്കി. നിലവിൽ 12-ാം വാർഡിലെ പനി വാർഡ് പഴയകെട്ടിടത്തിലേക്കാണ് മാറ്റിയത്. മാസ്‌കുകൾ, കൈയുറ, കോട്ട് ഇവ ആവശ്യമെങ്കിൽ കൂടുതൽ വാങ്ങാനും തീരുമാനിച്ചു. വിവിധ വകുപ്പുമേധാവികളുടെയും ജീവനക്കാരുടെയും അടിയന്തരയോഗം ചേർന്നു മുൻകരുതലുകൾ വിലയിരുത്തി. പ്രിൻസിപ്പൽ ഡോ.എം.പി. ശശി, സൂപ്രണ്ട് കെ.വി. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.