നിലമ്പൂർ: കവളപ്പാറ ദുരന്തത്തിൽ ജീവൻപൊലിഞ്ഞ സഹപാഠികൾക്ക് കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. സ്‌കൂൾ മാനേജ്‌മെന്റിന്റെയും പി.ടി.എ. കമ്മിറ്റിയുടെയും നേതൃത്വത്തിൽ മൗനജാഥ സംഘടിപ്പിക്കുകയും അനുശോചനയോഗം നടത്തുകയും ചെയ്തു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ദുഖസൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് പോത്തുകൽ ടൗണിലേക്കും തിരിച്ച് സ്‌കൂളിലേക്കും മൗനജാഥ നടത്തി. തുടർന്ന് സ്‌കൂളിൽ നടന്ന അനുശോചനയോഗത്തിൽ പ്രിൻസിപ്പൽ ഫാ. യോഹന്നാൻ തോമസ്, പ്രഥമാധ്യാപകൻ റെജി ഫിലിപ്പ്, പി.ടി.എ. പ്രസിഡന്റ് എം.ജി. രാമചന്ദ്രൻ, എം.ടി.എ. പ്രസിഡന്റ് എം.സി. ലിസി, എ.പി. സാദിഖലി എന്നിവർ സംസാരിച്ചു. സ്‌കൂളിലെ ആറ് വിദ്യാർഥികളും പൂർവ വിദ്യാർഥികളും ദുരന്തത്തിൽ മരിച്ചിരുന്നു.