വണ്ടൂർ: വിശ്വാസത്തിന്റെ പേരിൽ തത്പര കക്ഷികൾക്ക് മുതലെടുക്കാനുള്ള അവസരം ഭരണാധികാരികൾ നല്കരുതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വിശ്വാസ സംരക്ഷണം ഭരണഘടന നല്കുന്ന അവകാശമാണെന്നും ഇത്‌ ഹനിക്കാനുള്ള നീക്കം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് നിയോജകമണ്ഡലം കമ്മിറ്റി യുവജന യാത്രയുടെ പ്രചാരണാർത്ഥം വണ്ടൂരിൽ സംഘടിപ്പിച്ച യൂത്ത്‌സമ്മിറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കൂളിക്കാട്ടുപടിയിൽനിന്ന് വൈററ് ഗാർഡ് പരേഡ്, ഫ്ലാഗ് മാർച്ച് എന്നിവയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി. അബ്ദുൾഹമീദ്, എം. ഉമ്മർ, നജീബ് കാന്തപുരം, സിദ്ദിഖലി രാങ്ങാട്ടൂർ, കളത്തിൽ കുഞ്ഞാപ്പു ഹാജി, വി.എ.കെ. തങ്ങൾ, പി. ഖാലിദ്, എം.ടി. അലി നൗഷാദ് എന്നിവർ സംസാരിച്ചു.

Content Highlights: myl youth summit inaugurated by panakkad munawarali shihab thangal