എടപ്പാൾ: പൊതുനിരത്തുകളിലെ പ്രദർശനവസ്തുക്കളായി കാണാതെ സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്‌.കെ.എം.എം.എ.സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ലിയാർ അധ്യക്ഷനായി. എം.ടി. അബ്ദുള്ള മുസ്‌ലിയാർ, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് കെ.കെ.എസ്. ബാപ്പുട്ടി തങ്ങൾ, എ.പി.പി. തങ്ങൾ, സയ്യിദ് ബി.എസ്.കെ. തങ്ങൾ, ഇ. മൊയ്തീൻ ഫൈസി, പി.വി. മുഹമ്മദ് മൗലവി, കെ.പി. കോയ, മൊയ്തീൻ മുസലിയാർ എന്നിവർ പ്രസംഗിച്ചു.