കോട്ടയ്ക്കൽ: ആരോഗ്യമന്ത്രി കെ.കെ. ശൈലജ കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരെ സന്ദർശിച്ചു. ജില്ലയിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഏറെനാളായി ഡോ. പി.കെ. വാരിയരെ കാണണമെന്ന് ആഗ്രഹമുണ്ടയിരുന്നതായി മന്ത്രി പറഞ്ഞു.

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ, ജനറൽ മാനേജർ ശുഭലക്ഷ്മി നാരായണൻ, സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.