ചട്ടിപ്പറമ്പ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം അഘോഷിച്ചു. മസ്ജിദുകൾ, മദ്രസകൾ, അറബികോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവാചക പ്രകീർത്തന പാരായണം, ഘോഷയാത്ര, അന്നദാനം, മദ്ഹുറസൂൽ പ്രഭാഷണങ്ങൾ തുടങ്ങിയവയുണ്ടായി.

ഈവർഷത്തെ നബിദിനാഘോഷം പൂർണമായും പരിസ്ഥിതിസൗഹൃദവും ഹരിതചട്ടം പാലിച്ചുമായിരുന്നു. നബിദിനാഘോഷവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമുദായനേതാക്കൾ പ്രത്യേക നിർദേശങ്ങൾ നൽകിയിരുന്നു. ബാബരി മസ്ജിദ് സംബന്ധിച്ച് സുപ്രീകോടതി വിധിവന്ന പ്രത്യേക സാഹചര്യത്തിൽ നാട്ടിലെ സമാധാനാന്തരീക്ഷവും മതസാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിൽ നേതാക്കളും പ്രവർത്തകരും ആഘോഷപരിപാടികളിലെല്ലാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.