മേലാറ്റൂർ: ആർ.എം. ഹയർസെക്കൻഡറി സ്കൂളിൽ ഹൈടെക്‌ ക്ലാസ്‌മുറികളോടുകൂടി നിർമിച്ച പുതിയ കെട്ടിടത്തിന്റെയും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വികസനപദ്ധതിയിലൂടെ വിദ്യാഭ്യാസപദ്ധതിയുടെ അന്താരാഷ്ട്രാനിലവാരത്തിലുള്ള വളർച്ചയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മഞ്ഞളാം കുഴി അലി എം.എൽ.എ. അധ്യക്ഷനായി. വിവധ മേഖലകളിൽ മികവു പുലർത്തിയ വിദ്യാർഥികളെ വണ്ടൂർ ഡി.ഇ.ഒ. രേണുകാദേവി അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. കമലം, കെ.കെ. സിദ്ദീഖ്, എം. ആയിഷാഷെമി, കെ. ഉദയവർമൻ, എ.ഇ.ഒ. പി. രാംദാസ്, സ്കൂൾ മാനേജർ മേലാറ്റൂർ പദ്മനാഭൻ, പ്രഥമാധ്യാപകൻ കെ. സുഗുണപ്രകാശ്, പ്രിൻസിപ്പൽ വി.വി. വിനോദ്, പി.ടി.എ. പ്രസിഡന്റ് നസ്രത്ത് ഷാജി, വി.സി. ശിവരാമപ്പണിക്കർ, പി.പി. കബീർ, പി.കെ. അബൂബക്കർഹാജി, എൻ. നാരായണൻ, മാത്യുസെബാസ്റ്റ്യൻ, കെ.ടി.എം.എ. സലാം, കളത്തിൽ മജീദ്, കെ. പാത്തുമ്മക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയ എ. സലാഹുദ്ദീനെ അനുമോദിച്ചു.