കോട്ടയ്ക്കൽ: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കാമ്പസ് ലിറ്റററി ക്വിസ് മത്സരം ചൊവ്വാഴ്ച തിരൂർ മലയാളസർവകലാശാലയിലും പൊന്നാനി എം.ഇ.എസ്. കോളേജിലും നടന്നു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുമായി സഹകരിച്ച് ജില്ലയിലെ 10 കോളേജുകളിലാണ് മത്സരം നടത്തുന്നത്.
തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാലയിൽ നടന്ന മത്സരത്തിൽ വിഷ്ണു സോമരാജ്, പി.എസ്. അമൃത എന്നിവർ ഒന്നാംസ്ഥാനവും റോഷിൻ സെബാസ്റ്റ്യൻ, ടി.കെ. അമൽജിത്ത് എന്നിവർ രണ്ടാംസ്ഥാനവും നേടി. സർവകലാശാലാ രജിസ്ട്രാർ ഇൻ ചാർജ് ഡോ. ടി. അനിതകുമാരി വിജയികൾക്ക് സമ്മാനംനൽകി. ഡോ. അശോക് ഡിക്രൂസ് നേതൃത്വംനൽകി.
പൊന്നാനി എം.ഇ.എസ്. കോളേജിൽ നഹ്ദ മജീദ്, എം. ശ്രീഹരി എന്നിവർ ഒന്നാംസ്ഥാനം നേടി. ടി.എസ്. ശ്വേത കൃഷ്ണ, പി. അമ്പിളി എന്നിവർക്കാണ് രണ്ടാംസ്ഥാനം. പ്രിൻസിപ്പൽ ക്യാപ്റ്റൻ പ്രൊഫ. മുഹമ്മദ് കോയ വിജയികൾക്ക് സമ്മാനം നൽകി. സഫ്‌റാസ് അലി നേതൃത്വംനൽകി. മാതൃഭൂമി സബ് എഡിറ്റർ ശ്രീജിത്ത് ശ്രീധർ ക്വിസ് മാസ്റ്ററായി.