തിരൂർ: ജീവിതയാത്രയിൽ ഉന്നത തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് വഴികാട്ടിയായി മാതൃഭൂമി തൊഴിൽ വാർത്തയും പൊന്നാനി സിവിൽ സർവീസ് അക്കാദമി തിരൂർ സബ് സെന്ററും സംയുക്തമായി തിരൂരിൽ നടത്തിയ കെ.എ.എസ്, എൽ.ഡി.സി. സൗജന്യ സെമിനാർ.

പരീക്ഷകൾക്ക് തയ്യാറാകേണ്ട രീതിയും സ്രോതസ്സും ചർച്ച സെമിനാറിൽ ചർച്ചചെയ്തു. നഗരസഭാധ്യക്ഷൻ കെ. ബാവ ഉദ്ഘാടനംചെയ്തു. വി.പി. ഷിംജിത്ത് അധ്യക്ഷത വഹിച്ചു.

രാജസ്ഥാൻ കേഡർ അസിസ്റ്റന്റ് കളക്ടർ മുഹമ്മദ് ജുനൈദ് മുഖ്യാതിഥിയായി. മാതൃഭൂമി ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ്, സാദിഖ് ചെമ്മാട്, ഹാഷിർ നജീർ എന്നിവർ പ്രസംഗിച്ചു.

സെമിനാറിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗാർഥികൾക്കും പൊന്നാനി സിവിൽ സർവീസ് അക്കാദമി 50 ശതമാനം സ്കോളർഷിപ്പ് ഫീസ് ഇളവ് അനുവദിച്ചു. പങ്കെടുക്കാത്ത ഉദ്യോഗാർഥികൾക്ക് അക്കാദമിയുടെ പി.എസ്.സി. മാതൃകാ പരീക്ഷയിലൂടെ സ്കോളർഷിപ്പിന് അർഹത നേടാമെന്ന് അക്കാദമി അധികൃതർ അറിയിച്ചു.