കോട്ടയ്ക്കൽ: വാഹനപ്രേമികളുടെ മനംനിറച്ച് മാതൃഭൂമി കാർ ആൻഡ് ബൈക്ക് കാർണിവലിന് ഗംഭീരതുടക്കം. ആകർഷകമായ ഓഫറുകളോടെ വാഹനങ്ങൾ സ്വന്തമാക്കാൻ കഴിയുന്നതാണ് മൂന്നുദിവസത്തെ കാർണിവൽ. ചങ്കുവെട്ടി മലബാർ ഗോൾഡിനു മുൻവശത്തെ മൈതാനിയിൽ വെള്ളിയാഴ്ച വൈകുന്നേരം ചലച്ചിത്രനടൻ അനീഷ് ജി. മേനോൻ കാർണിവൽ ഉദ്ഘാടനംചെയ്തു. മാതൃഭൂമി ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ്, റീജണൽ മാനേജർ വി.എസ്. ജയകൃഷ്ണൻ, മാതൃഭൂമി മീഡിയ സൊല്യൂഷൻ ക്ലസ്റ്റർ ഹെഡുമാരായ വിഷ്ണു നാഗപ്പള്ളി, നവീൻ ശ്രീനിവാസ്, െഡപ്യൂട്ടി മാനേജർ മീഡിയ സൊലൂഷൻസ് കെ.പി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ആദ്യദിവസമായ വെള്ളിയാഴ്ച തന്നെ ധാരാളം പേർ സ്റ്റാളുകൾ സന്ദർശിച്ചു. ഞായറാഴ്ചയാണ് കാർണിവൽ സമാപിക്കുക. മൂന്നുദിവസവും രാത്രി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകൾ സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങളും സ്വന്തമാക്കാം.

ഓഫറുകൾ ദാ, ഇത്രേം...

വിവിധ കമ്പനികളുടെ സ്റ്റാളുകളിലെ ഓഫറുകൾ:

-ക്ലാസിക് ഹ്യുണ്ടായ്: 95,000 മുതൽ രണ്ടുലക്ഷം വരെയുള്ള ഓഫറുകൾ. ടെസ്റ്റ് ഡ്രൈവ്, സമ്മാനങ്ങൾ

-യൂണിറൈഡ് ഹോണ്ട: ബൈക്കുകൾക്ക് 2500 രൂപയുടെ കാഷ് ബാക്ക് ഓഫർ, അഞ്ചുവർഷത്തെ ഫ്രീ ഇൻഷുറൻസ്, 999 രൂപ ആദ്യതവണയിൽ വാഹനം സ്വന്തമാക്കാം

-കെ.വി.ആർ. ബജാജ് ടൂവീലർ: 6 മുതൽ 11 വരെ തീയതികളിൽ ടൂവീലർ ബുക്ക്ചെയ്താൽ 1000 രൂപ കാഷ് ബാക്ക്. 10 ലിറ്റർ പെട്രോളും.

-സെർവോ ഓയിൽ: സ്റ്റാളിൽനിന്ന് കിട്ടുന്ന കൂപ്പണുമായി പോകുന്നവർക്ക് കോട്ടയ്ക്കലിലെ ഐ.ഒ.സി. പമ്പുകളിൽനിന്നും അംഗീകൃത ഷോപ്പുകളിൽനിന്നും സെർവോ ഓയിലിന് 20 ശതമാനം ഡിസ്‌കൗണ്ട്.

-ഹാജീസ് കാർവാഷ്: വെള്ളത്തിന്റെ പാഴ്‌ച്ചെലവ് ഒഴിവാക്കുന്ന 500 രൂപയുടെ മൊബൈൽ സ്റ്റീം കാർവാഷ് ബുക്ക് ചെയ്യുന്നവർക്ക് നൂറുരൂപയുടെ ഫ്യുവൽ വൗച്ചർ നൽകും, ഫ്രീയായി ഇന്ധനം നിറയ്ക്കാൻ.

-ബി.കെ.യെൻകോ റോയൽ ഹബ്ബ (ടൂവീലർ ആക്‌സസറീസ്)്: 10 ശതമാനം ഡിസ്‌കൗണ്ടിൽ ഫ്രാഞ്ചൈസികൾ നൽകുന്നു.

-കെ.ടി.എം. ബൈക്ക് ഷോറൂം: ഫുൾടാങ്ക് പെട്രോൾ, 1000 രൂപ കാഷ് ബാക്ക്

-വെസ്‌പ അപ്രില്ല: 2018 മോഡലുകൾക്ക് 3000 രൂപ കാഷ് ബാക്ക്്

-എ.എം. മോട്ടോഴ്‌സ് നെക്‌സ: തിരഞ്ഞെടുത്ത മോഡലുകൾക്ക് 15,000 മുതൽ 45.000 വരെ ഓഫർ.

-അമാന ടൊയോട്ട: 15,000 മുതൽ 1,70,000 വരെയുള്ള ഓഫറുകൾ

-റിനോ: 0 ശതമാനം പലിശയോടെ ഫിനാൻസ് സൗകര്യം. രണ്ടുലക്ഷത്തോളം ലാഭിക്കാം. ഒരുവർഷത്തെ ഇൻഷുറൻസ് ഫ്രീ.

-ഓൺറോഡ്: വ്യത്യസ്തമായ വാഹനപെയിന്റുകൾ 20 ശതമാനം ഡിസ്‌കൗണ്ടിൽ

-ബറാക്ക് റോയൽ എൻഫീൽഡ്: റഫർ ചെയ്യുന്നവർക്ക് ഫ്രീ സർവീസ്, ഫിനാൻസ് സൗകര്യം.

-ഇൻഡസ് മോട്ടോഴ്‌സ്: 25,000 മുതൽ 55,000 വരെ ലാഭിക്കാവുന്ന ഓഫറുകൾ. സ്വർണനാണയമടക്കം സമ്മാനങ്ങൾ.

-കനറാബാങ്ക്: മിതമായ പലിശനിരക്കിൽ ഫിനാൻസ്