മഞ്ചേരി: ഹൃദയമിടിപ്പ് നിലച്ച് അബോധാവസ്ഥയിലാവുന്ന ആളുകൾക്ക് പ്രാഥമികശുശ്രൂഷ നൽകാൻ മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ലോകഹൃദയപുനരുജ്ജീവന ദിനത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽകോളേജാണ് പരിശീലനം സംഘടിപ്പിച്ചത്.

അനസ്‌തേഷ്യാവിഭാഗം നേതൃത്വം നൽകി. 500 വിദ്യാർഥികൾക്ക് പരിശീലനം നൽകി. പ്രഥമാധ്യാപകൻ സെയ്തലവി ഉദ്ഘാടനം ചെയ്തു. അനസ്‌തേഷ്യാവിഭാഗം മേധാവി ഡോ.ഷംസദ് ബീഗം അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഗീതാമണി, ഡോ.റൗഫ്, ഡോ.ആരിഫ് തുടങ്ങിയവർ സംസാരിച്ചു.