മഞ്ചേരി: കേരളാ ആർട്ട് ആൻഡ് ലിറ്ററേച്ചർ അക്കാദമി മഞ്ചേരി ആകാശവാണിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാംസ്കാരികോത്സവം സമാപിച്ചു.

യുവാക്കളുടെ സംവാദപരിപാടിയായ തീവ്രത്തിൽ നടി അപർണാ പത്മിനി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അതുൽകൃഷ്ണ, അക്കുഅഖിൽ, മിന ഫർസാന, വിനീത് വിത്സൻ, അഫ്രിൻ സോന തുടങ്ങിയവർ സംസാരിച്ചു. കെ. ദിനു ചർച്ച നിയന്ത്രിച്ചു. സ്ത്രൈണം പരിപാടിയിൽ ശ്രീജ ആറങ്ങോട്ടുകര, ഡോ. കെ.പി. ഹീര, നസീറ സൈനബ, വിഷ്ണുപ്രിയ പുലാപ്പറ്റ,യമുന, അശ്വതി, അഥീന സുന്ദർ, ഡോ. എൻ. ബിജി, രാഗിണി, ടി.പി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. qeചെന്നൈ ഓംകാര ആർട്ട് ഫൗണ്ടേഷന്റെ അർപ്പണം നൃത്തസന്ധ്യ അരങ്ങേറി. യന്തിരൻ സിനിമയിൽ രജനീകാന്തിനായി ചുവടുവച്ച മഞ്ചേരി സ്വദേശി അജീഷിന്റെ നേതൃത്വത്തിലായിരുന്നു നൃത്തം. സരൺമോഹൻ, അരുൺ മോഹൻ, സരമ, നിവ്യ, സുകന്യ എന്നിവർ അരങ്ങിലെത്തി.

Content Highlights: Manjeri kala cultural fest