മഞ്ചേരി: കേന്ദ്രം പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വ ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും ശക്തമായി പോരാടുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേരി നിയോജകമണ്ഡലം സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, അഡ്വ. എം. ഉമ്മർ എം.എൽ.എ, മുജീബ് കാടേരി, അഡ്വ. എം. റഹ്മത്തുള്ള, ഇസ്ഹാഖ് കുരിക്കൾ, വല്ലാഞ്ചിറ മുഹമ്മദാലി, അഡ്വ. പി.വി. മനാഫ്, കണ്ണിയൻ അബൂബക്കർ,അൻവർ മുള്ളമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു. രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ദേശീയ ശ്രദ്ധ നേടിയ സഫാ ഫെബിന് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം നൽകി.

മണ്ഡലംതല വൈറ്റ് ഗാർഡ് പരേഡും പ്രകടനവും മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ്‌ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു.